കഴിഞ്ഞ 24-ന് രാത്രി പത്തു മണിയോടെയായിരുന്നു സംഭവം നടന്നത്. കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് അതിക്രമമുണ്ടായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
കീഴ്‌വായ്പൂര് പോലീസ് സബ് ഇൻസ്‌പെക്ടർ നൗഫൽ, എ.എസ്.ഐ മുജീബ്, സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ്, വിഷ്ണുപ്രസാദ്, അൽ ബാദുഷ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

