കരുവള്ളിക്കാട് കുരിശുമല തീർഥാടനം തുടങ്ങി

കരുവള്ളിക്കാട്ട് സെന്റെ തോമസ് കുരിശുമല തീർത്ഥാനം സംബന്ധിച്ച് കുരിശുമലയിലേയ്ക്ക് പുതിയതായി നിർമ്മിച്ച വഴി ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്തമാർ ജോസഫ് പെരുന്തോട്ടം സന്ദർശിച്ചപ്പോൾ തീർത്ഥാടന കേന്ദ്രം ഭാരവാഹികളായ ജോസി ഇലഞ്ഞിപ്പുറം, ട്രസ്റ്റിമാരായ തോമസുകുട്ടി വേഴമ്പ തോട്ടം, സോണി കൊട്ടാരം എന്നിവർക്കൊപ്പം.

 ചുങ്കപ്പാറ നിർമലപുരം കരുവള്ളിക്കാട്ട് കുരിശുമല തീർഥാടനം ആരംഭിച്ചു. 31-ന് നാല്പതാം വെള്ളിയാഴ്ച സീറോ മലബാർ-ലത്തീൻ-മലങ്കര സഭകളുടെയും എപ്പിസ്കോപ്പൽ ഇതര സഭകളുടെയും സംയുക്ത നേതൃത്വത്തിൽ 2.30-ന് ചുങ്കപ്പാറ സെയ്ന്റ് ജോർജ് മലങ്കര സുറിയാനി ദേവാലയത്തിൽനിന്ന് കുരിശിന്റെ വഴി ആരംഭിക്കും.

ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാർ ജോസഫ് പെരുന്തോട്ടം സന്ദേശം നൽകി തീർഥയാത്ര ആരംഭിക്കും. മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തിലുള്ള യാത്രയിൽ മരക്കുരിശും ഏന്തി വികാരി ജനറാൾമാർ, വൈദികർ തുടങ്ങിയവർ പങ്കെടുക്കും. മാരങ്കുളം കുരിശടി, നിർമലപുരം, ഇലഞ്ഞിപ്പുറം പടി വഴി 14 സ്ഥലങ്ങളിൽ പ്രാർഥിച്ച് മലമുകളിൽ സമാപിക്കും. ഫാ.തോമസ് തൈക്കാട്ട് സമാപനസന്ദേശം നൽകും. ഉണ്ണിയപ്പ നേർച്ച വിതരണം ചെയ്യും, ചുങ്കപ്പാറ ചെറുപുഷ്പം ദേവാലയ ഇടവക സമുഹത്തിന്റെ നേതൃത്വത്തിൽ നേർച്ചക്കഞ്ഞിയുമുണ്ട്. ഓശാന നായർ, ദുഃഖവെള്ളി, പുതുഞായർ ദിവസങ്ങളിലും തീർഥാടന സൗകര്യമുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ