പാലക്കാത്തകിടി സെയ്ന്റ് മേരീസ് ഗവൺമെന്റ് ഹൈസ്കൂളിന്റെ വാഹനം വീണ്ടും ഓടിത്തുടങ്ങി


 പാലക്കാത്തകിടി സെയ്ന്റ് മേരീസ് ഗവൺമെന്റ് ഹൈസ്കൂളിന്റെ വാഹനം വീണ്ടും ഓട്ടം തുടങ്ങി. സ്കൂൾ വികസനസമിതി, ജനകീയ സമിതി, അധ്യാപക രക്ഷാകർത്തൃസമിതി എന്നിവയുടെ നേതൃത്വത്തിലാണ് വണ്ടി വാങ്ങിയിരുന്നത്.

ഇൻഷുറൻസ്, പെർമിറ്റ് എന്നിവയുടെ കാലാവധി അവസാനിച്ചപ്പോൾ അറ്റകുറ്റപ്പണിക്ക് വകയില്ലാതെ വണ്ടി കട്ടപ്പുറത്താവുകയായിരുന്നു. അതിനിടയ്ക്ക് ഒരു വർഷം കരാർ അടിസ്ഥാനത്തിൽ വാഹനം ഓടിച്ചാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചത്. ഈ വർഷവും അത് തുടർന്നു. ഒന്നര മാസത്തിനു ശേഷം വാടക വാഹനം വിൽപ്പന നടത്തിയ സാഹചര്യത്തിൽ വീണ്ടും പ്രതിസന്ധി നേരിട്ടു. പിന്നീട് ഒരു മാസത്തോളം പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും വാഹനങ്ങളിലാണ് കുട്ടികളെ എത്തിച്ചത്.

ഈ സാഹചര്യത്തിലാണ് അധ്യാപകരും രക്ഷിതാക്കളും താത്കാലികമായി വായ്പ എടുത്ത് സ്കൂൾ വാഹനം പുറത്തിറക്കുവാൻ തീരുമാനിച്ചത്. വാഹനം ഉപയോഗിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് ഈടാക്കുന്ന തുച്ഛമായ ഫീസ് പൂർണമായി ലഭിച്ചാൽപോലും ഡ്രൈവറുടെ ശമ്പളം, ഡീസൽ, മെയിന്റനൻസ്, ടയർ തുടങ്ങിയവ ഉൾപ്പെടെ വാഹനത്തിന്റെ നടത്തിപ്പിന് തികയില്ല. 

സന്നദ്ധ സഹായത്തോടെ പണം കണ്ടെത്തിയില്ലെങ്കിൽ വീണ്ടും പ്രതിസന്ധി നേരിടുമെന്ന് പ്രഥമാധ്യാപകന്റെ ചുമതല വഹിക്കുന്ന ജയ്മോൻ ബാബുരാജ്, പി.ടി.എ.പ്രസിഡന്റ്‌ എസ്.വി. സുബിൻ എന്നിവർ പറയുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ