എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

 ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 4 മുതല്‍ 25 വരെ നടത്തും. രാവിലെ 9.30 മുതലാണ് പരീക്ഷകള്‍. എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഫെബ്രുവരി 19 മുതല്‍ 23 വരെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നു മുതല്‍ 26വരെ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാംപ് ഏപ്രില്‍ മൂന്നു മുതല്‍ 17വരെ. ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നു മുതല്‍ 26വരെ നടത്തും. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാംപ് ഏപ്രില്‍ മൂന്നു മുതല്‍ 17വരെ. ഈ മാസം നിശ്ചയിച്ചിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷ ഒക്ടോബര്‍ 9മുതല്‍ 16 വരെ നടത്തും. നിപ സാഹചര്യത്തിലാണ് പരീക്ഷാത്തീയതി മാറ്റിയത്. ഐ.ടി പൊതുപരീക്ഷ ഫെബ്രുവരി 1 മുതല്‍ 14വരെ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ