പാറക്കടവ് പാലം നിര്‍മാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 24) വൈകിട്ട് അഞ്ചിന് കീഴ്വായ്പൂര് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ പൊതുമാരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ശിലാഫലകം അനാച്ഛാദനവും സമ്മേളന ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തും.
മണിമലയാറിന് കുറുകെ കീഴ്വായ്പൂര് - പരിയാരം കരയെ ബന്ധിപ്പിക്കുന്ന പാലം കിഫ്ബി ഫണ്ട് 11.79 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി സാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ ജി സതീഷ് ബാബു, ഡോ ബിജു റ്റി ജോര്‍ജ്, കെആര്‍എഫ്ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി ബി സുഭാഷ്‌കുമാര്‍, കെആര്‍എഫ്ബി പിഎംയു ടീം ലീഡര്‍ പി ആര്‍ മഞ്ജുഷ, തിതല പഞ്ചായത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

