കുന്നന്താനം സ്വദേശിക്ക് 27 വർഷം കഠിനതടവ്; നടപടി 12 വയസ്സുകാരിയെ പീഡിപ്പിച്ച പോക്സോ കേസിൽ

കുന്നന്താനം: പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പോക്സോ കേസിൽ കുന്നന്താനം സ്വദേശിക്ക് 27 വർഷവും മൂന്ന് മാസവും കഠിനതടവും 1.66 ലക്ഷം രൂപ പിഴയും ശിക്ഷ. കുന്നന്താനം വെള്ളിയാകുന്ന് സ്വദേശി ടി.ആർ. രഞ്ജുവിനെയാണ് (35) പത്തനംതിട്ട അതിവേഗ പോക്സോ കോടതി ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷിച്ചത്.

പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ പ്രതി, കുട്ടി നാലാം ക്ലാസിൽ പഠിച്ചിരുന്ന കാലയളവിലാണ് അതിക്രമം നടത്തിയത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയങ്ങളിൽ പ്രതി കുട്ടിയെ നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

ഈ വർഷം കീഴ്‌വായ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ സുപ്രധാന വിധി. കീഴ്‌വായ്പൂർ സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറായിരുന്ന ആർ. രാജേഷ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് അന്വേഷണം ഏറ്റെടുത്ത സർക്കിൾ ഇൻസ്പെക്ടർ ഇ. അജീബ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

വിചാരണ വേളയിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ