പതിമൂന്നുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതിക്ക് ഏഴ് വർഷം തടവും 70,000 രൂപ പിഴയും

മല്ലപ്പള്ളി: സ്കൂൾ ബസ് കാത്തുനിന്ന 13 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിൽ പ്രതിക്ക് ഏഴ് വർഷം തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്.

മല്ലപ്പള്ളി വെസ്റ്റ് ആനിക്കാട് നെടുമണ്ണിൽ വീട്ടിൽ വിബിൻ മോൻ വി.പി. (39)യെയാണ് കോടതി ശിക്ഷിച്ചത്.

2025 നവംബർ 19നായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ 8.30ഓടെ സ്കൂൾ ബസ് കാത്തുനിന്ന പെൺകുട്ടിയോട് വീട്ടുകാര്യങ്ങൾ അന്വേഷിക്കാനെന്ന വ്യാജേന അടുത്തെത്തിയ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രതിയിൽനിന്ന് കുതറിമാറി ഓടിയ പെൺകുട്ടിയെ പിന്തുടർന്ന പ്രതി നഗ്നതാ പ്രദർശനവും നടത്തിയെന്നാണ് കേസ്.

അന്നത്തെ കീഴ്‌വായ്പൂർ പോലീസ് ഇൻസ്പെക്ടർ ജയ്മോൻ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

വിചാരണയ്ക്കിടെ 12 സാക്ഷികളെ വിസ്തരിച്ചു. പ്രത്യേക അതിവേഗ കോടതി ജഡ്ജി ടി. മഞ്ജിത്താണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ അപർണ എ.ടി. പ്രോസിക്യൂഷൻ നടപടികളിൽ സഹായിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ