മല്ലപ്പള്ളി: പട്ടികജാതി വികസന വകുപ്പിന് കീഴിൽ കീഴ്വായ്പൂരിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലെ വിവിധ ഒഴിവുകളിലേക്ക് യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുക്ക് തസ്തികയിലേക്കും വാച്ച് വിമൻ, പാർട്ട് ടൈം സ്വീപ്പർ എന്നിവർ അവധിയെടുക്കുന്ന ദിവസങ്ങളിൽ പകരമായി ജോലി ചെയ്യുന്നതിലേക്കുമാണ് നിയമനം നടത്തുന്നത്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ജാതി സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, റേഷൻ കാർഡിന്റെ പകർപ്പ്, ഔദ്യോഗിക തിരിച്ചറിയൽ രേഖ എന്നിവ സഹിതം അപേക്ഷിക്കണം.
പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 22-ന് വൈകിട്ട് 5 മണിക്ക് മുൻപായി മല്ലപ്പള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 8547630039
ഇ–മെയിൽ: scdomallappally@gmail.com

