10 വയസുകാരിയെ ലൈംഗീകമായ പീഡിപ്പിച്ച കേസിൽ വായ്പൂർ സ്വദേശിക്ക് കഠിനതടവും പിഴയും

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 26 വർഷവും 1,35,000 രൂപ പിഴയും ശിക്ഷ. കോട്ടാങ്ങൽ വായ്പൂര് പെരുമ്പാറ എന്ന സ്ഥലത്ത് കള്ളിപ്പാറ വീട്ടിൽ വിൽസൺ (60) നെയാണ് ശിക്ഷിച്ചത്. പത്തനംതിട്ട അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 

പ്രതി 10 വയസുകാരിയായ കുട്ടിയെ 2023 ജൂണിൽ ലൈംഗികമായി പീഡിപ്പിക്കുകയും 2024 ഒക്ടോബറിൽ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തതിലേക്ക് പെരുമ്പെട്ടി പോലീസ് സബ് ഇൻസ്പെക്ടർ ടി പി ശശികുമാർ രജിസ്റ്റർചെയ്തു. 

പെരുമ്പെട്ടി പോലീസ്  ഇൻസ്പെക്ടർ മനോജ് കുമാർ കേസിന്റെ അന്വേഷണം പൂർത്തിയാക്കി ചാർജ്ജ്ഷീറ്റ് സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ട് റോഷൻ തോമസ്  ഹാജരായി. കോടതി നടപടികളിൽ  എ.എസ്.ഐ.ഹസീന.പി സഹായി ആയി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ