പത്തനംതിട്ട ∙ കൊറ്റനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ ഒൻപതാം വാർഡിലേക്ക് ആശാ പ്രവർത്തകയെ നിയമിക്കുന്നു. ഇതിനായി കൊറ്റനാട് പഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാർത്ഥികൾ തങ്ങളുടെ അപേക്ഷകൾ ഈ മാസം 26-ന് മുൻപായി മെഡിക്കൽ ഓഫിസർക്ക് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.

