റോഡരികിലെ ചെടികൾ ഗതാഗതത്തിന് തടസ്സം; നീക്കം ചെയ്യാൻ കർശന നിർദേശവുമായി മല്ലപ്പള്ളി പഞ്ചായത്ത്

 മല്ലപ്പള്ളി: പഞ്ചായത്ത് പരിധിയിലെ വിവിധ റോഡുകളുടെ ഇരുവശങ്ങളിലുമായി നട്ടുപിടിപ്പിച്ചിട്ടുള്ളതും ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നതുമായ ചെടികൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് നിർദേശം. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ നിൽക്കുന്ന ഇത്തരം ചെടികൾ നാട്ടുകാർ സ്വമേധയാ വെട്ടിമാറ്റണം. നിർദേശം പാലിക്കാത്ത പക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ പഞ്ചായത്ത് നേരിട്ട് ഇവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ