മല്ലപ്പള്ളി താലൂക്ക് ആസ്ഥാനത്തെ ശുചിമുറി നിർമാണം ഇഴയുന്നു; ദുരിതത്തിലായി യാത്രക്കാർ

മല്ലപ്പള്ളി താലൂക്ക് ആസ്ഥാനത്ത് ഒന്നേകാൽ വർഷം മുൻപ് ആരംഭിച്ച ശുചിമുറി നിർമാണം പാതിവഴിയിൽ നിലച്ചു. 2025 ഏപ്രിൽ അവസാനവാരം തുടങ്ങിയ പ്രവൃത്തികൾ ഇനിയും പൂർത്തിയാകാത്തത് ബസ് സ്റ്റാൻഡിലെത്തുന്ന നൂറുകണക്കിന് ആളുകളെയും വിദ്യാർഥികളെയും വ്യാപാരികളെയും കടുത്ത ദുരിതത്തിലാക്കുകയാണ്. കെട്ടിടത്തിന്റെ മേൽക്കൂര കോൺക്രീറ്റ് ചെയ്തതൊഴിച്ചാൽ മറ്റു പണികളെല്ലാം ഇഴയുകയാണ്. തറയിലെ കോൺക്രീറ്റിങ്, ടൈൽ പാകൽ, വയറിങ്, പ്ലമിങ് ജോലികൾ ഇനിയും അവശേഷിക്കുന്നു. വാതിലുകൾ സ്ഥാപിക്കുന്നതടക്കമുള്ള പ്രധാന പ്രവൃത്തികളും തുടങ്ങിയിട്ടില്ല.

പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റായ 42,02,873 രൂപ ഉപയോഗിച്ചാണ് ഈ പ്രവൃത്തികൾ വിഭാവനം ചെയ്തിരിക്കുന്നത്. 785 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിൽ നവീന രീതിയിലുള്ള ശുചിമുറികൾ, ലഘുഭക്ഷണശാല, ഫീഡിങ് മുറി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ് നിർമാണത്തിനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത്.

സ്കൂൾ-കോളജ് വിദ്യാർഥികൾക്കു പുറമേ ബസ് ജീവനക്കാരും വ്യാപാര സ്ഥാപന ഉടമകളും അടക്കം നിരവധിയാളുകളാണ് ദിവസവും മല്ലപ്പള്ളി ബസ് സ്റ്റാൻഡിനെ ആശ്രയിക്കുന്നത്. അടിസ്ഥാന സൗകര്യമായ പുതിയ ശുചിമുറിയുടെ നിർമാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ