മല്ലപ്പള്ളി: സർക്കാർ പ്രൈമറി സ്‌കൂൾ വിദ്യാർഥികളുടെ ഇംഗ്ലിഷ് പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പരിയാരം ഗവ. യുപി സ്കൂളിലും തുരുത്തിക്കാട് ഗവ. യുപി സ്കൂളിലും റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്കായി തിരുവല്ലയിൽ വെച്ച് വാക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കും.
യോഗ്യത: ബിഎ ഇംഗ്ലിഷ് ബിരുദവും, ഒപ്പം ടിടിസി / ഡിഎഡ് / ഡിഎൽഎഡ് / ബിഎഡ് (ഇംഗ്ലിഷ്) എന്നിവയിൽ ഏതെങ്കിലുമൊന്ന്.
അഭിമുഖം: ഈ മാസം 10ന് രാവിലെ 10.30 ന്.
സ്ഥലം: ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം (ഡിഡിഇ ഓഫീസ്), തിരുവല്ല.
ഫോൺ: 0469 2600181.

