യുവതികളെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് വെണ്ണിക്കുളത്ത് ഇറക്കിവിട്ടു

 


പത്തനംതിട്ട: നഗരത്തിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽപ്പന നടത്തുന്ന രണ്ട് യുവതികളെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചതായി പരാതി. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സംഭവത്തിൽ പത്തനംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

വീടുകൾ കയറിയിറങ്ങി മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്നവരാണ് യുവതികൾ. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന ഇവരുടെ അടുത്തേക്ക് ഒരാൾ എത്തുകയായിരുന്നു. താനും ഇതേ മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന് വിശ്വസിപ്പിച്ച ഇയാൾ, കൂടുതൽ കച്ചവടം ലഭിക്കുന്ന സ്ഥലമുണ്ടെന്നും അവിടെയെത്തിയാൽ സാധനങ്ങൾ മുഴുവൻ വിൽക്കാമെന്നും പറഞ്ഞ് ഇവരെ തന്റെ വാഹനത്തിൽ കയറ്റി കൊണ്ടുപോയി.

തുടർന്ന് വാഹനത്തിൽ വെച്ച് ഇയാൾ യുവതികളെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. ഏറെ നേരം വാഹനത്തിൽ ചുറ്റിക്കറങ്ങിയ ശേഷം സന്ധ്യയോടെ മല്ലപ്പള്ളി – വെണ്ണിക്കുളം റോഡിൽ ഇവരെ ഇറക്കിവിട്ട് ഇയാൾ കടന്നുകളഞ്ഞു.

യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട പോലീസ് കേസെടുക്കുകയും ഇരുവരുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി സഞ്ചരിച്ച വാഹനം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചേർത്തല രജിസ്ട്രേഷനിലുള്ള വാഹനത്തിലാണ് ഇയാൾ എത്തിയതെന്ന് വ്യക്തമായി. പ്രതിയെ പിടികൂടുന്നതിനായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ