തിരുവല്ലയിൽ റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി ഓട്ടോ ഡ്രൈവർ മരിച്ചു

 തിരുവല്ല: റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി ഓട്ടോ ഡ്രൈവർ ദാരുണമായി കൊല്ലപ്പെട്ടു. മഞ്ഞാടി പ്രസന്ന സദനത്തിൽ കൃഷ്ണന്റെ മകൻ പ്രസാദ് പി.കെ. (60) ആണ് മരിച്ചത്.

തിരുവല്ല–ചെങ്ങന്നൂർ റെയിൽവേ പാതയിൽ തൈമല ഭാഗത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. പാളം മുറിച്ചുകടക്കാൻ ശ്രമിക്കവെ ട്രെയിൻ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുവെച്ചുതന്നെ പ്രസാദ് മരണപ്പെട്ടു.

വിവരമറിഞ്ഞെത്തിയ റെയിൽവേ പൊലീസ് തുടർനടപടികൾ സ്വീകരിക്കുകയും മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ