കറുകച്ചാൽ: ബസ് സ്റ്റാൻഡിനു സമീപത്തെ പുരയിടത്തിലെ കിണറ്റിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ആനിക്കാട് കുരുന്നംവേലി മാടപ്പാട്ട് റെജിയുടെ മകൻ ജ്യോതിസ് കെ. മാത്യു (28) ആണ് മരിച്ചത്.
രാവിലെ പത്തരയോടെ കിണറിന്റെ ഇരുമ്പുവല തുറന്നു കിടക്കുന്നത് സമീപത്തെ കടയിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് കിണറിന് പുറത്ത് ചെരിപ്പും കണ്ടതോടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
തുടർ നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ഷാന്റി.

