ആനിക്കാട്ട് കാട്ടുപന്നി ശല്യം രൂക്ഷം; വ്യാപക കൃഷിനാശം, കർഷകർ ദുരിതത്തിൽ


ആനിക്കാട്: ആനിക്കാട് ഗ്രാമപഞ്ചായത്തിലെ ആനിക്കാട് വില്ലേജ് പരിധിയിൽ കാട്ടുപന്നികൾ കൂട്ടത്തോടെയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിൽ എത്തുന്ന കാട്ടുപന്നിക്കൂട്ടം വിളകൾ ഉഴുതുമറിച്ചതോടെ പ്രദേശത്തെ കർഷകർക്ക് നികത്താനാവാത്ത കനത്ത സാമ്പത്തിക നഷ്ടമാണുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രദേശത്തെ പുല്ലുകുത്തി, മുട്ടത്തുമാവ് മേഖലകളിലെ കൃഷിയിടങ്ങളിലാണ് കാട്ടുപന്നികൾ വലിയ തോതിൽ നാശം വിതച്ചത്. കർഷരുടെ മാസങ്ങളുടെ അധ്വാനമാണ് ഇതോടെ ഇല്ലാതായത്. സമീപത്തെ പുരയിടങ്ങൾ കൃഷി ചെയ്യാതെ കാടുകയറിക്കിടക്കുന്നത് കാട്ടുപന്നികളുടെ പ്രധാന ആവാസകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. 

പകൽസമയങ്ങളിൽ കാടുകളിൽ ഒളിച്ചിരിക്കുന്ന പന്നികൾ രാത്രിയാകുന്നതോടെ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്. നേരത്തെയും പ്രദേശത്തെ കൃഷിയിടങ്ങളിൽ കാട്ടുപന്നികൾ കയറി വിളകൾ നശിപ്പിച്ചിരുന്നെങ്കിലും നാശനഷ്ടങ്ങൾക്ക് കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കൃഷി പൂർണമായി ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് കർഷകർ. തദ്ദേശ ഭരണകൂടം ഇടപെട്ട് കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും ബാധിക്കപ്പെട്ട കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ