ചങ്ങനാശേരിയിൽ ഓട്ടോ മോഷ്ടിച്ച് പൊളിച്ചുവിറ്റു; രണ്ടുപേർ പിടിയിൽ

ചങ്ങനാശേരി: സെക്കൻഡ് ഹാൻഡ് വാഹന സ്ഥാപനത്തിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച് പൊളിച്ചുവിറ്റ കേസിൽ രണ്ടുപേരെ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കാട്ടൂക്കര വലിയകുളത്തിൽ അഭിഷേക് (19), തിരുവല്ല കൊറ്റത്തോട് കൊച്ചുതടത്തിൽ സരുൺ (21) എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു ഇരുപതുകാരൻ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലാണ്.

കഴിഞ്ഞ ഓഗസ്റ്റ് 28നു പുലർച്ചെ 2:30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ചങ്ങനാശേരി മനയ്ക്കച്ചിറയിലെ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ നിന്നുമാണ് പ്രതികൾ ഓട്ടോ മോഷ്ടിച്ചത്. തുടർന്ന് എംസി റോഡിലൂടെ തിരുവല്ല ഭാഗത്തേക്ക് തള്ളിക്കൊണ്ടുപോവുകയായിരുന്നു.

പൊലീസ് നടത്തിയ ശക്തമായ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികളിൽ ഒരാളുടെ മുഖം അവ്യക്തമായി ലഭിച്ചു. വാഹനം തിരുവല്ല ബൈപാസിനു സമീപം വരെ കൊണ്ടുവരുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഈ മേഖലയിലെ വാഹനമോഷ്ടാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.

പിടിയിലായ സരുൺ പോക്സോ കേസിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. മോഷ്ടിച്ച ഓട്ടോ പൂർണ്ണമായും പൊളിച്ചുകച്ചവടം ചെയ്തെങ്കിലും, ബോഡിയുൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ പൊലീസ് കണ്ടെടുത്തു.

ചങ്ങനാശേരി ഡിവൈഎസ്പി എസ്. ആഷാദിന്റെ നേതൃത്വത്തിൽ, ചങ്ങനാശേരി സിഐ അനിൽ ജോർജ്, എസ്ഐമാരായ അഖിൽ, ജൂഡ്, കലേഷ്, സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ