തിരുവല്ലയിൽ വൻ ലഹരിമരുന്ന് വേട്ട: 46 ഗ്രാം MDMA-യുമായി രണ്ട് യുവാക്കൾ പിടിയിൽ

തിരുവല്ല: അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി എന്ന് കരുതപ്പെടുന്ന രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി. അടൂർ ഇളമണ്ണൂർ ഭൂതങ്കര സ്വദേശികളായ അഖിൽ രാജ് (28), അനന്തു (26) എന്നിവരെയാണ് 46 ഗ്രാം എം.ഡി.എം.എയുമായി തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം വെച്ചായിരുന്നു ഇവരെ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പ്രതികൾ ഏറെ നാളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ജില്ലാ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രകാശ് കെ.എസ്, തിരുവല്ല ഡി.വൈ.എസ്.പി ജിജു ടി.ആർ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് ഇവരെ പിടികൂടാൻ നീക്കം നടത്തിയത്.

തിരുവല്ല ഇൻസ്പെക്ടർ എസ്.എച്ച്.ഒ സുജിത് കെ.എസിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച മുതൽ ഇവരെ രഹസ്യമായി പിന്തുടരുന്നുണ്ടായിരുന്നു. ഇന്നലെ പുലർച്ചെ ബസ് സ്റ്റാൻഡിൽ എത്തിയ പ്രതികളെ പോലീസ് സംഘം വളയുകയായിരുന്നു.

എസ്.ഐ ധന്യ, അജികുമാർ ആർ എന്നിവരും ജില്ലാ ഡാൻസാഫ് (DANSAF) ടീമും തിരുവല്ല ഡാൻസാഫ് സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വലിയ അളവിൽ ലഹരിമരുന്ന് കേരളത്തിലെത്തിച്ച് ചെറുകിട വിൽപനക്കാർക്ക് എത്തിച്ചുനൽകുന്ന 'ക്യാരിയേഴ്സ്' ആയി ഇവർ പ്രവർത്തിച്ചു വരികയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ