മല്ലപ്പള്ളി: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വയോധിക തൽക്ഷണം മരിച്ചു. മല്ലപ്പള്ളി വള്ളിക്കാട്ടിൽ മേരി വർഗീസ് (മേരിക്കുട്ടി - 74) ആണ് അപകടത്തിൽ മരണപ്പെട്ടത്.
കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയിലെ മല്ലപ്പള്ളി വൈ.എസ്.ഐ.എ പടിക്ക് സമീപം ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു മേരിക്കുട്ടി. ഈ സമയം ബസ് മുന്നോട്ട് എടുത്തതിനെത്തുടർന്ന് മേരിക്കുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ ഇവരുടെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.
നെടുങ്ങാടപ്പള്ളിയിൽ നടക്കുന്ന പ്രാർത്ഥനായോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് മേരിക്കുട്ടി അപകടത്തിൽപ്പെട്ടത്. സംസ്കാരം പിന്നീട് നടക്കും. ഭർത്താവ്: വർഗീസ്. മക്കൾ: റോബിൻസ് (ദുബായ്), റോണി, റെനി. മരുമക്കൾ: രഞ്ജു (പുനലൂർ), ടിജോ (കീഴ്‌വായ്പൂർ), റാണി (തിരുവനന്തപുരം).

