എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ പുതുക്കാം


പത്തനംതിട്ട: വിവിധ കാരണങ്ങളാൽ 1995 ജനുവരി ഒന്നുമുതൽ 2025 ഡിസംബർ 31 വരെ (റജിസ്ട്രേഷൻ കാർഡിൽ പുതുക്കേണ്ട മാസം 1994 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെ രേഖപ്പെടുത്തിയിട്ടുള്ളവർ) എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്കും റീ റജിസ്റ്റർ ചെയ്തവർക്കും മുൻഗണന നിലനിർത്തി 2026 ഏപ്രിൽ 30 വരെ റജിസ്ട്രേഷൻ പുതുക്കാം. 

ശിക്ഷാ നടപടിയുടെ ഭാഗമായോ മനഃപൂർവം ജോലിയിൽ ഹാജരാകാതിരുന്നാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കില്ല. അപേക്ഷ 2026 ഏപ്രിൽ 30 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പ്രവൃത്തി ദിനങ്ങളിൽ സ്വീകരിക്കും. 

സീനിയോറിറ്റി പുനഃസ്ഥാപിക്കുന്നവർക്ക് തൊഴിൽരഹിത വേതനം ലഭിക്കില്ലെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു.

 www.eemployment.kerala.gov.in , Phone: 0468 2222745.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ