തിരുവല്ലയിൽ പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ചു; വായ്പൂർ സ്വദേശിയായ ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

 

തിരുവല്ലയിൽ ആൺസുഹൃത്തുമായുണ്ടായ തർക്കത്തിന് പിന്നാലെ പ്ലസ് ടു വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. തിരുവല്ല കാവുംഭാഗം പെരിങ്ങോൾ ചേമ്പാല തെക്കേതിൽ രമേശ് - അമ്പിളി ദമ്പതികളുടെ മകൾ അപർണ രമേശ് (17) ആണ് മരിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തായ വായ്പൂർ സ്വദേശി ജാവേദിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു.

ആണ്‍സുഹൃത്തായ 21കാരന്‍ ജവാദ് ബ്രേക്ക് അപ് ആവുകയാണെന്ന് പറഞ്ഞ മനോവിഷമത്തിലാണ് പെണ്‍കുട്ടി തൂങ്ങി മരിച്ചത്. ജവാദ് തന്നെയാണ് അപര്‍ണയെ ആശുപത്രിയിലെത്തിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. 

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പ്ലസ്ടു മോഡല്‍ പരീക്ഷ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന അപര്‍ണയെ കാണാനായി ജവാദ് വഴിയരികിലെത്തിയിരുന്നു. ബ്രേക്ക് അപ് ആവുകയാണെന്ന് ജവാദ് പറഞ്ഞു. പിന്നാലെ ഇരുവരും തമ്മില്‍ വഴിയില്‍വച്ച് തര്‍ക്കമായി. ജവാദ് വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണ്‍ അപര്‍ണ എറിഞ്ഞുപൊട്ടിച്ചു. പിന്നാലെ വീട്ടിലേക്കോടിയെത്തിയ അപര്‍ണ താന്‍ മരിക്കാന്‍ പോവുകയാണെന്ന് ജവാദിനെ വിളിച്ചറിയിച്ചു. അപര്‍ണയുടെ വീട്ടില്‍ മുത്തശ്ശി മാത്രമാണ് ആ സമയത്ത് ഉണ്ടായിരുന്നത്. 

അപര്‍ണ അടുക്കളയില്‍ കയറി ഷോള്‍ കെട്ടി തൂങ്ങിമരിച്ചു. വീട്ടിലേക്കോടിയെത്തിയ ജവാദ് ആണ് അടുക്കളയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ അപര്‍ണയെ കണ്ടത്. ഉടന്‍ തന്നെ ഷോള്‍ അറുത്ത് അപര്‍ണയെ തോളിലിട്ട് ജവാദ് ആശുപത്രിയിലേക്ക് ഓടി. ഈ ഓട്ടം കണ്ടാണ് അയല്‍ക്കാരെല്ലാം വിവരമറി‍ഞ്ഞത്. ആശുപത്രിയിലെത്തിച്ചെങ്കിലും അപര്‍ണയുടെ ജീവന്‍ രക്ഷിക്കാനായില്ല.

വായ്പൂര്‍ സ്വദേശിയായ ജവാദിനെ തങ്ങളാരും ഈ പ്രദേശത്തൊന്നും കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തിനു ശേഷം ചോദ്യം ചെയ്തതിനു പിന്നാലെ ജവാദിനെ കസ്റ്റഡിയിലെടുത്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ഉള്‍പ്പെടെ ചുമത്തിയേക്കുമെന്നാണ് വിവരം. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ