മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്, സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം എന്നിവരും ഉണ്ടായിരുന്നു. അലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാമിനോടും ഷെറിൻ ആൻ ജോണിനോടും മുഖ്യമന്ത്രി ഏറെനേരം സംസാരിച്ചു.
സംസ്ഥാന ബഹുമതികളോടെ ഞായറാഴ്ച നെടുങ്ങാടപ്പള്ളി സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ അലിന്റെ സംസ്‌കാരം നടന്നിരുന്നു. കുഞ്ഞിന്റെ ഓർമ്മയ്ക്കായി സർക്കാർ നടത്തുന്ന ഈ നീക്കം അവയവദാന രംഗത്ത് കേരളത്തിന് വലിയൊരു നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

