തിരുവല്ലയിൽ സ്പായിൽ മിന്നൽ പരിശോധന; പൊലീസിനെ കണ്ടതും യുവാവ് ഇറങ്ങി ഓടി

തിരുവല്ല നഗരത്തിലെ സ്പാകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. രാമൻചിറയിലെ ഒരു സ്പായിൽ ക്രോസ് മസാജ് നടക്കുന്നതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ മുറിയിൽ പ്രവേശിച്ചതോടെ മസാജ് ചെയ്തുകൊണ്ടിരുന്ന ഇടപാടുകാരനായ യുവാവ് ഓടി രക്ഷപ്പെട്ടു. ഈ സമയം മുറിയിലുണ്ടായിരുന്ന ജീവനക്കാരിയെ ചോദ്യം ചെയ്തു.

അടുത്തിടെ നഗരത്തിലെ ഒരു സ്പാ ജീവനക്കാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നഗരസഭയുടെ നീക്കം. എന്നാൽ സംഭവമുണ്ടായ സ്ഥാപനം പരിശോധനാ സമയത്ത് അടച്ചിട്ട നിലയിലായിരുന്നു.

മറ്റൊരു സ്പായിൽ പരിശോധന നടത്തിയ സംഘം അവിടെ അനധികൃതമായി നിർമ്മിച്ച മസാജ് മുറികൾ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തു.  വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് നഗരസഭയുടെ തീരുമാനം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ