തിരുവല്ല തിരുമൂലപുരം ,ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി മലയാളം സീനിയർ അധ്യാപക താത്കാലിക ഒഴിവുണ്ട്. അസ്സൽ രേഖകളുമായി ജൂൺ 9 ന് 11 നു എത്തണം. 04692602619 9496551661.
പെരിങ്ങര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സയൻസ് ബാച്ചിൽ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, മാത്തമാറ്റിക്സ് വിഷയങ്ങളിലും കൊമേഴ്സ് ബാച്ചിൽ ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിലും ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നിവയിലും താത്കാലിക അധ്യാപക ഒഴിവുണ്ട്. സ്വയം തയാറാക്കിയ അപേക്ഷ, ബയോഡാറ്റാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സയൻസ് ബാച്ചിലേക്കുള്ളവർ നാളെ 10നും കൊമേഴ്സ് ബാച്ചിലേക്കുള്ളവർ 29 ന് 10 നും സ്കൂളിൽ എത്തണം.
റാന്നി കടുമീൻചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, ഇംഗ്ലീഷ്(സീനിയർ), ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ അധ്യാപകരുടെ താത്‌കാലിക ഒഴിവുണ്ട്. അഭിമുഖം മേയ് 29-ന് രാവിലെ 11-ന് നടക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണമന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഇടമുറി ഗവ. എച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, സുവോളജി, ബോട്ടണി പൊളിറ്റിക്കൽ സയൻസ്(എല്ലാം ജൂനിയർ), മലയാളം(സീനിയർ) വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾസഹിതം 29-ന് രാവിലെ 11-ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9446069678.
പുതുശ്ശേരിമല ഗവ. യുപി സ്കൂളിലെ യുപി വിഭാഗത്തിൽ ഹിന്ദി, ഇംഗ്ലീഷ് എന്നീ തസ്തികകളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. താത്‌പര്യമുള്ളവർ ജൂൺ മൂന്നിന് രാവിലെ 10.30-ന് നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന രേഖകളുമായി സ്കൂളിലെത്തണം.
വടശ്ശേരിക്കര കുമരംപേരൂർ സൗത്ത് ലോവർ പ്രൈമറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് അധ്യാപക ഒഴിവുണ്ട്. നിശ്ചിതയോഗ്യതയുള്ളവർ മേയ് 29-ന് രാവിലെ 9.30-ന് വടശ്ശേരിക്കര കർമേൽ പാരിഷ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിെട്ടത്തണം. ഫോൺ: 9747449886.