തെള്ളിയൂർ: നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുത തൂണിലിടിച്ച് തകർന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ റാന്നി - വെണ്ണിക്കുളം റോഡിൽ തെള്ളിയൂർ ഉതുക്കുഴിത്തോടിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ കാറിനും വൈദ്യുത തൂണിനും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
റാന്നിയിൽ നിന്നും തിരുവല്ല ഭാഗത്തേക്ക് പോവുകയായിരുന്നു മക്കപ്പുഴ സ്വദേശി തോമസും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം. യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വൈദ്യുത തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൂണ് പൂർണ്ണമായും തകർന്നെങ്കിലും യാത്രക്കാർക്ക് പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അധികൃതർ തുടർനടപടികൾ സ്വീകരിച്ചു.

