മല്ലപ്പള്ളിയിൽ ടോറസ് ലോറിയുടെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു

മല്ലപ്പള്ളിയിൽ  വാഹനാപകടം. ഇന്ന് വൈകിട്ട്  പൗവ്വത്തിൽ പടിക്ക് സമീപം ഇരുചക്രവാഹനം ടോറസ് ലോറിക്ക് അടിയിൽ പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രികൻ മരിച്ചു. അപകടത്തിൽപ്പെട്ട ആളെ മല്ലപ്പള്ളി മാത്തൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.

 പാടിമണ്‍ ഇലവനോലിക്കല്‍ ഓലിക്കല്‍ പാറയില്‍ ചാക്കോ വര്‍ഗീസ്‌ മകന്‍ ജിബിന്‍ ചാക്കോ വര്‍ഗീസ്‌ (22) മരിച്ചത്‌. കരുവാറ്റ സ്നേഹാചാര്യ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ മാനേജ്മെന്‍റ്‌ ആന്‍ഡ്‌ ടെക്നോളജിയില്‍ ഹോട്ടല്‍ മാനേജ്മെന്‍റ്‌ പഠനം ജിബിന്‍ പൂര്‍ത്തിയാക്കിയിരുന്നു. കോളജില്‍ പോയി വീട്ടിലേക്ക്‌ മടങ്ങും വഴി മല്ലപ്പള്ളി ഭാഗത്തേക്ക്‌ വന്ന ടോറസുമായി അപകടത്തില്‍ പെടുകയായിരുന്നു. മാതാവ്‌: മിനി. സഹോദരന്‍: ജൂഡിന്‍. സംസ്കാരം പിന്നീട്‌. കീഴ്വായ്പൂര്‌ പോലീസ്‌ മേല്‍നടപടികള്‍ സ്വികരിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ