തിരുവല്ലയിൽ ഫ്ലാറ്റിലെ ലിഫ്റ്റിൽ കുടുങ്ങിയ പിസ്സ ഡെലിവറി ബോയിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

തിരുവല്ല: തുകലശ്ശേരിയിൽ ഫ്ലാറ്റിലെ ലിഫ്റ്റിൽ കുടുങ്ങിയ പിസ്സ ഡെലിവറി ബോയിയെ അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ തുകലശ്ശേരി ഐക്കര പെനിയൻ ടവറിലായിരുന്നു സംഭവം. വേങ്ങൽ സ്വദേശിയും തിരുവല്ലയിലെ ഡൊമിനോസ് പിസ്സയിലെ ഡെലിവറി ബോയുമായ ശ്രീജിത്താണ് ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത്.

ഫ്ലാറ്റിലെ താമസക്കാർക്ക് പിസ്സ നൽകാനായി എത്തിയ ശ്രീജിത്ത് ലിഫ്റ്റിൽ കയറി മുകളിലേക്ക് പോകുന്നതിനിടെ സാങ്കേതിക തകരാർ സംഭവിക്കുകയായിരുന്നു. നാലാം നിലയ്ക്കും അഞ്ചാം നിലയ്ക്കും ഇടയിൽ ലിഫ്റ്റ് കുടുങ്ങിയതോടെ ശ്രീജിത്ത് പുറത്തിറങ്ങാനാവാതെ അകപ്പെട്ടു. ഉടൻ തന്നെ ഫ്ലാറ്റ് ഉടമ വിവരം ഫയർഫോഴ്സിനെ അറിയിച്ചു.

തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും വൈകുന്നേരം നാലു മണിയോടെ ലിഫ്റ്റ് തുറന്ന് ശ്രീജിത്തിനെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആർ.എസ്. ബിനു, സൂരജ് മുരളി എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സുബിൻ കുമാർ, ആകാശ്, അനിൽകുമാർ, രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. ഏകദേശം അരമണിക്കൂറോളം നീണ്ട ആശങ്കയ്ക്കൊടുവിലാണ് ശ്രീജിത്തിനെ പുറത്തെത്തിക്കാനായത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ