പുല്ലാട് നിയന്ത്രണംതെറ്റി വന്ന കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. തിരുവനന്തപുരം സ്വദേശി ഡേവിഡ് അരുൾദാസിന് (57) ആണ് പരിക്കേറ്റത്. ടികെ റോഡിൽ കുമ്പനാട് ഹെബ്രോൺ സഭാ ആസ്ഥാനത്തിന് മുൻപിൽ വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം.
നിയന്ത്രണംവിട്ട കാർ വഴിയരികിലൂടെ നടന്നു വരുകയായിരുന്ന ഡേവിഡിനെ ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് അരികിൽ നിർത്തിവെച്ചിരുന്ന ബൈക്കും തകർത്ത കാർ റോഡിൽ മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ഡേവിഡിനെ ഫെല്ലോഷിപ്പ് ആശുപത്രിയിലാക്കിയെങ്കിലും പരിക്ക് സാരമുള്ളതായതിനാൽ തിരുവല്ലയിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കാർ നിവർത്തിയാണ് കാർ ഒടിച്ചിരുന്നയാളെ പുറത്തിറക്കിയത്. ഇയാൾക്ക് പരിക്കില്ല.