കുന്നന്താനം പാലയ്ക്കാത്തകിടി സെന്റ് മേരീസ് ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് 11ന് ഓഫിസിൽ അഭിമുഖത്തിനെത്തണമെന്ന് പ്രഥമാധ്യാപകൻ അറിയിച്ചു.
പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ യുപിഎസ്ടി, എച്ച്എസ്ടി (ഗണിതം) തുടങ്ങിയ തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് 25ന് 5ന് മുൻപ് അപേക്ഷ നൽകണം. 9400425600
വെച്ചൂച്ചിറ ഗവ.പോളിടെക്‌നിക് കോളേജിൽ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് ലക്ചറർ തസ്തികകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ 21-ന് 10-ന് കോളേജ് ഓഫീസിൽ എത്തണം.