കാവാൽക്കടവ് പാലം സമീപന പാതകൾ തകർന്നു

ഒൻപത് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം 2020 ജൂലൈ 6-ന് ഗതാഗതത്തിനായി തുറന്നുകൊടുത്ത മുരണി-കാവാൽക്കടവ് പാലത്തിന്റെ സമീപന പാതകൾ തകർച്ചയുടെ വക്കിലാണ്. മഴക്കാലത്ത് വെള്ളം ഒലിച്ചുപോകുന്നത് തടയാനായി പാലത്തിന്റെ മുരണി ഭാഗത്ത് സ്ഥാപിച്ച പൂട്ടുകട്ടകളാണ് ഇപ്പോൾ ഇളകിമാറുകയും താഴുകയും ചെയ്യുന്നത്. ഈ അവസ്ഥ തുടർന്നാൽ പാലം കൂടുതൽ അപകടാവസ്ഥയിലാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

നിർമ്മാണ വേളയിൽ പൂട്ടുകട്ട വിരിക്കുന്നതിലെ അശാസ്ത്രീയതയെക്കുറിച്ച് അധികാരികളെ അറിയിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. കനത്ത മഴയും ഭാരമേറിയ വാഹനങ്ങളുടെ തുടർച്ചയായ ഓട്ടവും കാരണം കട്ടകൾ താഴ്ന്നുപോയിരിക്കുകയാണ്. മുരണി വശത്ത് മാത്രമല്ല, ആനിക്കാട് കരയിലെ സമീപന പാതയിലെ ടാറിംഗിലും വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള റോഡുകൾ കൂടുതൽ നാശോന്മുഖമാകുന്നതിന് മുൻപ് അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി പ്രശ്നപരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ