കെ.ജെ.യു സ്ഥാപകദിനവും ലോക സ്വതന്ത്ര മാധ്യമ ദിനാചരണവും മല്ലപ്പള്ളിയിൽ സംഘടിപ്പിച്ചു


മല്ലപ്പള്ളി: കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) സ്ഥാപകദിനാഘോഷവും ലോക സ്വതന്ത്ര മാധ്യമ ദിനാഘോഷവും സംയുക്തമായി മല്ലപ്പള്ളിയിൽ സംഘടിപ്പിച്ചു. മീഡിയ സെന്റർ മല്ലപ്പള്ളിയുടെയും കെ.ജെ.യു മല്ലപ്പള്ളി മേഖലയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്.

2026 മെയ് 3-ന് മല്ലപ്പള്ളി ഗ്യാലക്സി ചാനൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റെജി ശാമുവേൽ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ബിജു ടി. ജോർജ് ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എസ്. മനോജ്, എം.എം. റെജി, സുഭാഷ് ലാൽ, സുമ സജി, പ്രജിത്ത് പി. നായർ, മനീഷ് ആനിക്കാട്, അനിൽകുമാർ എന്നിവർ സംസാരിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ