കോട്ടയം മണർകാട് ബൈക്ക് ബസിനടിയിലേക്ക് തെന്നിമറിഞ്ഞ് നഴ്സ് മരിച്ചു; സഹോദരന് പരിക്കേറ്റു

 കോട്ടയം: മണർകാട് നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് തെന്നിമറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ യുവതി മരിച്ചു. തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലെ നഴ്സായ കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ ശ്രീദേവി മനോജ് (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ശ്രീദേവിയുടെ സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഏഴുമണിയോടെ മണർകാട് പള്ളിക്ക് സമീപം, സെന്റ് മേരീസ് ആശുപത്രിക്ക് മുന്നിലെ വളവിലായിരുന്നു അപകടം സംഭവിച്ചത്. ഇവർ അയർക്കുന്നത്തു നിന്നും മണർകാട് കവലയിലേക്ക് വരികയായിരുന്നു. കോട്ടയത്ത് നിന്നും പാലായിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡിൽ തെന്നി മറിഞ്ഞത്.

ശ്രീദേവിയുടെ മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ