മല്ലപ്പള്ളിയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പത്തനംതിട്ട മല്ലപ്പള്ളിയിൽ വീട്ടിൽ സൂക്ഷിച്ച അര കിലോയോളം കഞ്ചാവുമായി യുവാവിനെ കീഴ്വായ്പൂർ പോലീസ് പിടികൂടി. കല്ലൂപ്പാറ തുരുത്തിക്കാട് സ്വദേശി റെജു പി കുര്യനാണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.

മല്ലപ്പള്ളി കല്ലൂപ്പാറ തുരുത്തിക്കാട് പോഴിമണ്ണിൽ വീട്ടിൽ നിന്നാണ് 33-കാരനായ റെജു പി കുര്യനെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ കട്ടിലിനടിയിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

മുൻപും കഞ്ചാവ് കടത്ത് കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഒന്നര കിലോയോളം കഞ്ചാവ് വിൽപ്പനയ്ക്കായി ബൈക്കിൽ കടത്തിക്കൊണ്ടുവന്ന കേസിൽ റെജു മുൻപും പിടിയിലായിട്ടുണ്ട്.

കീഴുവായ്പൂർ സി.ഐ സുരേഷ് കുമാർ ജി, എസ്.എച്ച്.ഒ അനീഷ് ടി, എ.എസ്.ഐ മുജീബ് ഖാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്.സി.പി.ഒ സന്തോഷ്, സി.പി.ഒമാരായ അരുൺദേവ്, സന്തോഷ്, വിഷ്ണു, സന്ദീപ്, ഹരികൃഷ്ണൻ, അനുപമ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ