അർജുൻ ആയങ്കി കാട്ടാമലയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് ആരോപിച്ച് പൊലീസ് പരിശോധന നടത്തിയ വീടുകളിൽ സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. സനൽകുമാർ, മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വർഗീസ്, മറ്റു ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.കെ. സുകുമാരൻ, റെജി പോൾ, രതീഷ് പീറ്റർ, ആൽഫിൻ ഡാനി തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. സംഭവത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകാനാണ് സിപിഎമ്മിന്റെ തീരുമാനം. ഇതിനുപുറമെ, നാളെ രാവിലെ 10 മണിക്ക് കീഴ്‌വായ്പൂര് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.
ആയങ്കിയെ തേടിയുള്ള മല്ലപ്പള്ളിയിലെ പൊലീസ് നടപടി: പരാതി നൽകുമെന്ന് സിപിഎം
0
Tags
Mallappally

