തിരുവല്ലയിൽ കണ്ടെയ്‌നർ വാൻ കാറുകളുമായി കൂട്ടിയിടിച്ച് മറിഞ്ഞു; 3 പേർക്ക് പരിക്ക്

തിരുവല്ല: എം.സി റോഡിൽ പെരുന്തുരുത്തിക്ക് സമീപം കണ്ടെയ്‌നർ വാൻ കാറുകളുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വാൻ ഡ്രൈവറായ ഇടുക്കി വണ്ണപ്പുറം മരോട്ടിക്കൽ വീട്ടിൽ അബ്ദുൽ അഹദ് (21), കാർ യാത്രക്കാരായ തിരുവല്ല കോടിയാട്ട് സോളമൻ, ചെങ്ങന്നൂർ കല്ലിശേരി ഇടയാടി വീട്ടിൽ ജോയൽ ബാബു എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ വാനിനുള്ളിൽ കുടുങ്ങിപ്പോയ അബ്ദുൽ അഹദിന്റെ പരിക്ക് സാരമുള്ളതാണ്.

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. തിരുവല്ല ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്‌നർ വാൻ നിയന്ത്രണം വിട്ട് എതിരെ വന്ന കാറുകളിലേക്ക് ഇടിച്ച് കയറി മറിയുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. വിവരമറിഞ്ഞ് ഉടൻ തന്നെ പൊലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി അതിവേഗം രക്ഷാപ്രവർത്തനം ആരംഭിച്ചു. തിരുവല്ല അഗ്നിരക്ഷാസേനയാണ് വാനിൽ കുടുങ്ങിയ അബ്ദുൽ അഹദിനെ പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. മറ്റ് രണ്ടുപേർക്കും നിസ്സാര പരിക്കുകൾ മാത്രമേയുള്ളൂ. അപകടത്തിൽ മൂന്ന് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

എം.സി റോഡിൽ ഗതാഗതം സ്തംഭിച്ചു

അപകടത്തെ തുടർന്ന് എം.സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ആംബുലൻസുകൾക്ക് ഉൾപ്പെടെ കടന്നുപോകാൻ കഴിയാത്ത വിധം വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെട്ടത്. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് റോഡിന് കുറുകെ മറിഞ്ഞുകിടന്ന കണ്ടെയ്‌നർ വാൻ മാറ്റിയ ശേഷമാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്.

സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ദിനുരാജ്, സാബു തോമസ്, ശ്രീദാസ്, സണ്ണി, യേശുദാസ്, വിഷ്ണു, ജയൻ, അനിൽ കുമാർ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ