തെള്ളിയൂർ: റാന്നി– തിരുവല്ല റോഡിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് 6.20-ഓടെ കൊട്ടിയമ്പലത്തിനും ആശുപത്രിപ്പടിക്കും ഇടയിലായിരുന്നു സംഭവം.
വെണ്ണിക്കുളത്തുനിന്ന് തെള്ളിയൂരിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും എതിർദിശയിൽ നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരുക്കേറ്റ ഓട്ടോ ഡ്രൈവറെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

