കൊവിഡ് പരിശോധനാ റിപ്പോർട്ടിനായി ഇനി കാത്തിരിക്കേണ്ട. ഓരോ വ്യക്തിക്കും കൊവിഡ് പരിശോധനാഫലം ഓൺലൈനിൽ മൊബൈൽ ഫോണിൽ അറിയാം.
ഇതിനായി ആദ്യം http://labsys.health.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഡൗൺലോഡ് ടെസ്റ്റ് റിപ്പോർട്ട് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. പരിശോധനാസമയത്ത് ലഭിച്ച എസ്.ആർ.എഫ് ഐ.ഡി, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകുക.
എസ്.ആർ.എഫ് ഐഡി അറിയില്ലെങ്കിൽ if you don't know your SRF ID .Click Here എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശേഷം പരിശോധന നടത്തിയ തീയതി, ജില്ല, പേര്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി എസ്.ആർ.എഫ് ഐഡി മനസിലാക്കി തുടർന്ന് ലഭിക്കുന്ന പരിശോധനാഫലം ഡൗൺലോഡ് ചെയ്തെടുക്കാം.