വിദ്യാർഥിനിയെ കടന്നുപിടിച്ച 18-കാരൻ അറസ്റ്റിൽ


ഇരവിപേരൂർ പ്ലസ് വൺ വിദ്യാർഥിനിയെ കടന്നുപിടിച്ച 18-കാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപേരൂർ കണ്ണങ്കരമോടി സ്വദേശിയായ അശ്വിനാണ് പോലീസിന്റെ പിടിയിലായത്. വിദ്യാർഥിനി നൽകിയ പരാതിയിലാണ് അറസ്റ്റ്.

തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ സ്‌കൂൾ വിട്ട് വീട്ടിൽ പോകാനായി ബസ് കാത്തുനിന്നിരുന്ന വിദ്യാർഥിനിയോട് അശ്വിൻ അതിക്രമം കാട്ടുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ