ആറന്മുള സ്വദേശി MDMA യുമായി കോയിപ്രം പോലീസിന്റെ പിടിയിലായി

ആറന്മുള സ്വദേശി MDMA യുമായി കോയിപ്രം  പോലീസിന്റെ  പിടിയിലായി. ആറന്മുള വില്ലേജിൽ മാലക്കര പി.ഒ യിൽ  തുണ്ടിമണ്ണിൽ വീട്ടിൽ മോഹനൻപിളള മകൻ രാഹുൽ മോഹൻ (31)  എന്നയാളാണ് പിടിയിലായത്. ടിയാളുടെ പക്കൽ നിന്നും 20. 84 ഗ്രാം MDMA പിടിച്ചെടുത്തു. 

കോയിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട  തിരുവല്ല-കോഴഞ്ചേരി റോഡിൽ മാരാമൺ നെടുംപ്രയാർ എന്ന സ്ഥലത്ത് നിന്നും MDMA യുമായി യുവാവ് കോയിപ്രം പോലീസിന്റെ പിടിയിലായി. 

ബാംഗ്ലൂരിൽ യൂബർ ടാക്സി ഡ്രൈവറായ പ്രതി  ബാംഗ്ലൂരിൽ നിന്നും ടൂറിസ്റ്റ് ബസ്സിൽ ഗഞ്ചാവുമായി നെടുപ്രയാർ എന്ന സ്ഥലത്ത് എത്തിയതായുളള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ  ഡാൻസാഫ് ടീം  യുവാവിനെ തടഞ്ഞുവെച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

വിവരമറിഞ്ഞെത്തിയ കോയിപ്രം പോലീസ് സബ് ഇൻസ്പെക്ടർ  രാജീവ് .ആർ പരിശോധന നടത്തി പ്രതിയുടെ ബാഗിൽ നിന്നും MDMA കണ്ടെടുക്കുകയായിരുന്നു. 

2015 ൽ ആറൻമുള പോലീസ് രജിസ്റ്റർ ചെയ്ത അടിപിടിക്കേസിലും 2019 ൽ മയക്ക് മരുന്നിനത്തിൽപ്പെട്ട  Nitrosun R10 ന്റെ 100 ലധികം ഗുളികകൾ കൈവശം വെച്ച് വില്പന നടത്തിയതിലേക്ക് റാന്നി പോലീസ് രജിസ്റ്റർ ചെയ്ത  കേസിലും ടി രാഹുൽ പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ പത്തനംതിട്ട അഡീഷണൽ ജില്ലാസെക്ഷൻസ് കോടതിയിൽ ഹാജരാക്കി.  

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി ആർ ആനന്ദ് ചുമതലേറ്റതിനെ തുടർന്ന് ഗഞ്ചാവ്-മയക്കുമരുന്ന് മാഫിയകൾക്കെതിരെ പത്തനംതിട്ട ജില്ലയിൽ കർശനനടപടികൾ സ്വീകരിച്ച് വരുന്നു. നടപടികളുടെ ഭാഗമായി ഇതിനകം തന്നെ  നിരവധി പ്രതികളെ പിടികൂടാനിടയായിട്ടുണ്ട്.മൂന്ന് ദിവസം മുമ്പും  ബ്രൌൺഷുഗറും ഗഞ്ചാവുമായി  വെസ്റ്റ് ബംഗാൾ സ്വദേശിയെ പന്തളം  പോലീസ് പിടികൂടിയിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ