വിർച്ച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ മല്ലപ്പള്ളി സ്വദേശികളായ വൃദ്ധ ദമ്പതികളുടെ കോടികൾ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ

വിർച്ച്വൽ അറസ്റ്റിൽ ആണെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി മല്ലപ്പള്ളി സ്വദേശികളായ വൃദ്ധ ദമ്പതികളിൽ നിന്നും ഒരു കോടി 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി കീഴ്വായ്പൂർ പോലീസിന്റെ പിടിയിലായി. ഗുജറാത്ത് ആനന്ദ് നഗർ ജില്ലയിൽ കൽവാഡിയ സ്വദേശി ആനന്ദ് സമ്പായ് (32) ആണ് അറസ്റ്റിലായത്. 

സിനാസ്പദമായ സംഭവം നടക്കുന്നത്  കഴിഞ്ഞ 18.11.25 ലാണ്. അജ്ഞാത ഫോണിൽ നിന്നും മുബൈ ക്രൈംബ്രാഞ്ചിൽ നിന്നും ആണെന്ന് പറഞ്ഞ് വൃദ്ധ ദമ്പതിയെ വിളിച്ചിട്ട് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വെർച്ചൽ അറസ്റ്റിലാണന്നും നിങ്ങളുടെ പേരിലുള്ള ഫോൺ നമ്പർ ഉപയോഗിച്ച് കുട്ടികളുടെ ഫോട്ടോ അയച്ചു കൊടുത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അതിനെതിരെ ആളുകൾ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ആ കേസിലേക്ക് ചെമ്പൂര് പോലീസ് സ്റ്റേഷനിൽ ജാമ്യം എടുക്കണം എന്നും അല്ലെങ്കിൽ നിങ്ങളുടെ ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് വാറണ്ടയച്ച് അറസ്റ്റ് ചെയ്യും എന്നും നിങ്ങൾ വെർച്ചൽ അറസ്റ്റിൽ ആണെന്നും സൈബർ കേസ് ആണെന്നും വിവരം ആരോടും പറയരുതെന്നും പറഞ്ഞ്  ഭീഷണിപ്പെടുത്തി പലതവണകളിലായി പണം തട്ടിച്ചെടുക്കുകയായിരുന്നു. പല തവണകളിലായി ഒരു കോടി 40 ലക്ഷം രൂപയാണ്  തട്ടിയെടുത്തത്. വീണ്ടും 38 ലക്ഷം രൂപ കൂടി അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന്  പണം അയക്കാനായി ഫെഡറൽ ബാങ്കിൽ എത്തിയ സമയം ബാങ്കിന്റെയും പോലീസിന്റെയും  ഇടപെടൽ മൂലം പണം അയക്കുന്നത് തടയുകയും  സംഭവത്തിന് കീഴുവായ്പൂർ പോലീസ് ഇൻസ്പെക്ടർ രാജേഷ് കുമാർ ആർ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. 

 കേസിന്റെ അന്വേഷണത്തിൽ  പ്രതി സമാനസംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ കേസിൽ  ഗുജറാത്തിലെ മോർബി സബ്. ജയിലിൽ കഴിഞ്ഞു വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ കേസിലേക്ക് പ്രതിയെ കോടതിയുടെ അനുമതിയോടെ ഗുജറാത്തിലെ മോർഫി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തി ഉത്തരവ് വാങ്ങി പ്രതിയെ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിക്കുകയായിരുന്നു.  

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കീഴ്വായ്പൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സതീഷ് കുമാർ ഇ.എസ്.സിവിൽ പോലീസ് ഓഫീസർമാരായ നെവിൻ.റമീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഗുജറാത്തിലെത്തിൽ നിന്നും കസ്റ്റഡിയിലെടുത്ത്  നാട്ടിലെത്തിച്ചത്. തുടർന്ന് അന്വേഷണത്തിന് ശേഷം പ്രതിയെ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻറ്  ചെയ്ത ശേഷം പ്രതിയെ തിരികെ ഗുജറാത്തിലെ മോർബി സബ്. ജയിലിലേക്ക് കൊണ്ടപോയി. ഈ കേസിലേക്ക് കൂടുതൽ അന്വേഷണം നടന്നുവരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ