മല്ലപ്പള്ളി ജലഅതോറിറ്റി സബ് ഡിവിഷൻ പരിധിയിലുള്ള മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ, കൊറ്റനാട്, കല്ലൂപ്പാറ, തോട്ടപ്പുഴശേരി, കോയിപ്രം, പുറമറ്റം, ഇരവിപേരൂർ, എഴുമറ്റൂർ, അയിരൂർ പഞ്ചായത്തുകളിൽ ഗാർഹികേതര കണക്‌ഷൻ എടുത്തിട്ടുള്ളവരിൽ 2 തവണയിൽ കൂടുതൽ ബിൽ കുടിശികയുള്ളവരുടെയും 3 തവണയിൽ കൂടുതൽ കുടിശികയുള്ള ഗാർഹിക ഉപഭോക്താക്കളുടെയും കണക്‌ഷനുകൾ ജനുവരി 8ന് ശേഷം വിഛേദിക്കും.
കുടിശിക ഒടുക്കാത്ത ഉപഭോക്താക്കളെ റവന്യു റിക്കവറി നടപടികൾക്കു ശുപാർശ ചെയ്യുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

