72-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി നടന്ന മല്ലപ്പള്ളി താലൂക്കുതല സഹകരണ വാരാഘോഷം സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ നടന്നു.
തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക് ചെയർമാൻ പ്രൊഫ.ഡോ. ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർ പേഴ്സൺ ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി അസി.രജിസ്ട്രാര്‍ ആർ. രജിത് കുമാർ, കെ. എസ്. വിജയൻപിള്ള, കെ.ജി രാജേന്ദ്രൻ നായർ, അനീഷ് ചുങ്കപ്പാറ, എസ് സതീശ്കുമാർ, വിനോദ് എം. വർഗീസ്, ഷിനി കെ. പിള്ള, കെ.സുരേഷ്, കെ.പി. ഫിലിപ്പ്, കെ. മനു ഭായി, തോമസ് എബ്രഹാം, എസ്. രവീന്ദ്രൻ, സോണി സി. കോശി എന്നിവർ പ്രസംഗിച്ചു.ജി മുരളീധരന്‍ പിള്ള ക്ലാസ് നയിച്ചു. വിവിധ സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ കലാപരിപാടികളും നടന്നു.

