കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പത്തനംതിട്ട ജില്ലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന സൗജന്യ പിഎസ്‌സി കോച്ചിങ്ങിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 10ന് വൈകിട്ട് 5.
പ്രിൻസിപ്പൽ, സിസിഎംവൈ, ഗവ.ഹയർ സെക്കൻഡറി സ്കൂൾ കോംപൗണ്ട്, പത്തനംതിട്ട 689645 എന്ന വിലാസത്തിലോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം ഓഫിസിൽനിന്ന് ലഭിക്കും. ഫോൺ : 9961602993.

