പത്തനംതിട്ട ജില്ലയില്‍ വനിതാ ഹോം ഗാര്‍ഡ് നിയമനം

 പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്സ് വിഭാഗത്തില്‍ നിലവിലുളളതും ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്നതുമായ ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാന യോഗ്യത : ആര്‍മി /നേവി/എയര്‍ഫോഴ്സ് /ബി.എസ്.എഫ്/ സി.ആര്‍.പി.എഫ്/ സി.ഐ.എസ്.എഫ്/ എന്‍.എസ്.ജി /എസ് എസ് ബി / ആസാം റൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്, എക്സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച വനിതാ സേനാംഗം ആയിരിക്കണം. 

യോഗ്യത : എസ്.എസ്.എല്‍.സി /തത്തുല്യ യോഗ്യത . പ്രായം : 35-58, ദിവസ വേതനം 780/ രൂപ. അവസാന തീയതി മെയ് 13. 

അപേക്ഷാ ഫോം ഫയര്‍ ആന്റ് റെസ്‌ക്യൂ പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. കായിക ക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കും. 

ഫോണ്‍ : 9497920097, 9497920112.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ