ആനിക്കാട് പഞ്ചായത്തിൽനിന്ന് വിധവാ പെൻഷൻ/50 വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ പുനർവിവാഹം ചെയ്തിട്ടില്ലായെന്നുള്ള സാക്ഷ്യപത്രം 25ന് മുൻപ് പഞ്ചായത്തിൽ ഹാജരാക്കണം. 2024 ജനുവരി ഒന്നിനുശേഷം 60 വയസ് പൂർത്തിയാകുന്നവർ സാക്ഷ്യപത്രം നൽകേണ്ടതില്ലെന്ന് സെക്രട്ടറി അറിയിച്ചു.