മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര സുറിയാനി കത്തോലിക്കാ പള്ളി പെരുന്നാൾ വ്യാഴാഴ്ച തുടങ്ങും. വൈകീട്ട് 4.50-ന് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത കൊടിയേറ്റും. ഡോ. ഫിലിപ്പ് പയ്യമ്പള്ളിൽ പ്രസംഗിക്കും.
26-വരെ എല്ലാദിവസവും വൈകീട്ട് അഞ്ചിന് കുർബാനയുണ്ട്. 26 രാവിലെ എട്ടിന് കർദിനാൾ ബസേലിയോസ് ക്ളീമ്മിസ് കാതോലിക്കാ ബാവയ്ക്ക് സ്വീകരണം നൽകും. വൈകീട്ട് 6.30-ന് കൊച്ചിൻ കൈരളി ഗാനമേള നടത്തും. 27 രാവിലെ 10.30-ന് കൊടിയിറക്കുന്നതോടെ ചടങ്ങുകൾ സമാപിക്കും.
St. Francis Xavier Malankara Catholic Church, Mallappally