കോമളം കടവില്‍ കടത്ത് സര്‍വീസ് പുനരാംഭിച്ചു

കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് കോമളം കടവില്‍ നിന്നും പഞ്ചായത്തിന്റെ കടത്ത് സര്‍വീസ് പുനരാംഭിച്ചു. പഞ്ചായത്ത് വാങ്ങിയ പുതിയ വള്ളം ഉപയോഗിച്ചാണ് കടത്ത് സര്‍വീസ് പുനരാംഭിച്ചത്. 

കടത്ത് സര്‍വീസിന്റെ സമയം രാവിലെ ഏഴ്  മുതല്‍ വൈകുന്നേരം ആറ് വരെയായിരിക്കും. ഒരു സമയം വള്ളത്തില്‍ തുഴച്ചില്‍ക്കാരനുള്‍പ്പെടെ പരാമവധി ആറ് പേരെ മാത്രമേ അനുവദിക്കുകയുള്ളു. 

ലൈഫ് ജാക്കറ്റ് ധരിക്കാതെ യാത്രക്കാരെ വള്ളത്തില്‍ ഒരു കാരണവശാലും കയറ്റില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ