ശാസ്താംകോയിക്കലിൽ ലോറിയിടിച്ച് അഞ്ച് വൈദ്യുതത്തൂണുകൾ തകർന്നു

വായ്പൂര് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ശാസ്താംകോയിക്കലിൽ ലോറിയിടിച്ച് മൂന്ന് 11 കെ.വി. പോസ്റ്റുകളടക്കം അഞ്ച് വൈദ്യുതത്തൂണുകൾ തകർന്നു. പാടിമൺ-കോട്ടാങ്ങൽ റോഡിൽ ശനിയാഴ്ച രാവിലെ 10.30-നാണ് അപകടം.

ഇതേത്തുടർന്ന് അഞ്ഞൂറിലധികം വീടുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഏകദേശം ഒന്നേമുക്കാൽ ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുള്ളതായി ബോർഡ് അധികൃതർ അറിയിച്ചു. പതിവുദിവസങ്ങളിൽ ചുമട്ടുതൊഴിലാളികളടക്കം നിരവധിപ്പേർ ഉണ്ടാകുമായിരുന്ന സ്ഥലത്തേക്കാണ് ലോറി നിയന്ത്രണംവിട്ട് എത്തിയതെക്കിലും അപകടമുണ്ടായ സമയത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ