തെള്ളിയൂര്‍ക്കാവിലെത്തിയ കുടുംബത്തെ ആക്രമിച്ച യുവാക്കളെ അറസ്റ്റ്‌ ചെയ്തു

തെള്ളിയൂര്‍ക്കാവ്‌ വൃശ്ചിക വാണിഭ മേളയ്ക്കെത്തിയ കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ 5 യുവാക്കളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. എഴുമറ്റൂര്‍ സ്വദേശികളായ കൈമള ഹൗസില്‍ അമൽ സുനില്‍ (20), പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍ (23), കാരയ്ക്കല്‍ വീട്ടിൽ ബിജിന്‍ കെ. ബിനു (20), എഴിക്കകത്തു വീട്ടില്‍ ബിബിന്‍ ബാബു (20), പതിരുവേലില്‍ വീട്ടില്‍ അഫ്സല്‍ (19) എന്നിവരാണ്‌ അറസ്റ്റിലായത്‌.

 കുടുംബാംഗങ്ങളുമൊത്തു സാധനങ്ങള്‍ വാങ്ങിക്കൊണ്ടിരുന്ന യുവതിയോടു മോശമായി സംസാരിക്കുകയും അതിനെതിരെ പ്രതികരിച്ച യുവതിയെയും ഭർത്താവിനെയും സഹോദരനെയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണു കോയിപ്രം എസ്‌എച്ചള സുനുമോന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്‌.  ഇവരെ റിമാൻഡ്‌ ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ